ന്യൂഡൽഹി: ശിവസേനയിലെ വിമത എംഎൽഎമാരെ ആയോഗ്യരാക്കണമെന്ന ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ഉദ്ധവ് താക്കറെ സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായ ഏകനാഥ് ഷിൻഡെ ക്യാമ്പിൽ ചേർന്ന വിമത എംഎൽഎമാരെ വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ഹർജികൾ നൽകിയിട്ടുള്ളത്.
ഉദ്ധവ് താക്കറെ വിഭാഗത്തിൽപ്പെട്ട എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിൻഡെ ക്യാമ്പ് സമർപ്പിച്ച ഹർജികളും സുപ്രീം കോടതി പരിഗണിക്കും.