ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ മേഖലയിൽ തീവ്രവാദികളുടെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്.
ഗാംഗൂ മേഖലയിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ അക്രമികൾ സമീപത്തെ ആപ്പിൾ തോട്ടത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സൈന്യം അക്രമികളെ തുരത്തിയോടിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കാഷ്മീരിൽ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്.