കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു. എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് (12) എന്നിവരാണ് മരിച്ചത്.
പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്. മിര്‍ഷാദ് മദ്രസ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.