കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു.
സ൪ക്കാ൪ ആശുപത്രിയിൽ പെൺകുട്ടിക്ക് ഉടൻ ശസ്ത്രക്രിയ നടത്തണം. പുറത്തെടുക്കുന്ന കുട്ടിക്ക് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
നിലവിൽ രാജ്യത്തെ നിയമം അനുസരിച്ച് ആറുമാസത്തിൽ അധികമായ ഗർഭം ഒഴിവാക്കാൻ സാധിക്കില്ല. എന്നാൽ ആറ് മാസം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.