കോഴിക്കോട്: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തീരങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നത്. കോഴിക്കോട് ജില്ലിയില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. മാവൂരിലാണ് ഏറെ ദുരിതം. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.