കോഴിക്കോട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ടിപി വധക്കേസ് അന്വേഷണം വഴിമുട്ടിയത് മൊബൈൽ ഫോൺ പ്രൊവൈഡേഴ്സ് വിവരം തരാൻ കഴിയില്ലെന്ന് പറഞ്ഞതിനാലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉമ്മൻചാണ്ടി സർക്കാർ, ടിപി വധക്കേസിൽ, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഎമ്മും ബിജെപിയും ചേർന്ന് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നം ചെന്നിത്തല ആരോപിച്ചു. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് വ്യക്തമാക്കി.
ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു