കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും സഹോദരനും ധനമന്ത്രിയുമായിരുന്ന ബേസില്‍ രാജപക്സെയും രാജ്യം വിടുന്നത് തടഞ്ഞ് സുപ്രീം കോടതി. ഇരുവരും രാജ്യം വിടരുന്നതെന്ന് കോടതി ഉത്തരവിട്ടു.
ഗോത്താബയ രാജപക്സെ ഔദ്യോഗികമായി രാജിവച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങൾക്കെതിരായി സുപ്രീം കോടതി നടപടി. ഗോത്താബയ നേരത്തെ രാജ്യം വിട്ടിരുന്നു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കുകാരണം രാജപക്സെ കുടുംബത്തിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണെന്നാണ് പരാതി. സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരായ മഹിന്ദയ്ക്കും ബേസിലിനുമെതിരെ നടപടിയാവശ്യപ്പെട്ട് അഴിമതിവിരുദ്ധ സംഘടനയായ ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണലാണ് കോടതിയെ സ മീപിച്ചത്.