ഒമാനില്‍ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ തുടര്‍ന്നുള്ള ദിവസങ്ങളിലും പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്കു മുകളില്‍ മേഘങ്ങള്‍ രൂപപ്പെട്ടതിനാല്‍ ചില സമയങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും കാറ്റുമുണ്ടാവാന് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയാണ് മുന്നറിയിപ്പ് നല്‍കിയത്.