എം.ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. മോഹൻലാൽ ബാപ്പൂട്ടി എന്ന നായക കഥാപാത്രത്തിന്റെ വേഷത്തിലാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. തൊടുപുഴയുടെ പ്രകൃതിരമണീയതയിലാണ് ഇന്ത്യൻ സിനിമയുടെ അഭിമാന പ്രതിഭകൾ ഒത്തുചേർന്ന ചിത്രം.
മോഹൻലാൽ നായകനായി അഭിനയിച്ച നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ഛായാഗ്രഹണം നിർവഹിച്ചതും സന്തോഷ് ശിവൻ തന്നെ. ബറോസിനു ശേഷം സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ഓളവും തീരവും. സന്തോഷ് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം പ്രതീക്ഷിക്കുകയാണ് ആരാധകർ.