പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ എന്‍ ഷംസീര്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. പരാമർശം അപലപനീയമാണ്.സ്പീക്കറോ, മുഖ്യമന്ത്രിയോ എന്ത് കൊണ്ട് ഇതിനെ എതിര്‍ത്തില്ല?.പ്രതിപക്ഷം ഇത് കേട്ടിട്ടും മൗനം പാലിച്ചത് ശരിയായില്ല.പരാമർശം സഭ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
‘കോണ്‍ഗ്രസ് സൃഷ്ടിച്ച മോണ്‍സ്റ്ററാണ് നരേന്ദ്ര മോദി. കോണ്‍ഗ്രസ് വളര്‍ത്തിയ മോണ്‍സ്റ്റര്‍ കോണ്‍ഗ്രസിനേയും രാജ്യത്തേയും വിഴുങ്ങി, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഇന്നലെ നിയമസഭയിലായിരുന്നു ഷംസീറിന്റെ ഈ പരാമാര്ശമെന്നും അദ്ദേഹം വ്യക്തമാക്കി.