തിരുവനന്തപുരം: നിയമസഭയിൽ അധിക്ഷേപ പ്രസംഗം നടത്തിയ എം.എം. മണിക്കും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറുപടിയുമായി കെ.കെ. രമ എംഎൽഎ. ടി.പി. ചന്ദ്രശേഖരനെ വധിച്ചത് സിപിഎം ആണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിൽ നടന്നതെന്ന് കെ.കെ. രമ വ്യക്തമാക്കി.
എം.എം. മണിയുടെ വാക്കുകളിൽ തെറ്റില്ലെന്ന് അതുകൊണ്ടാണ് മുഖ്യമന്ത്രി സാക്ഷിപ്പെടുത്തിയത്. അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ അധിക്ഷേപത്തിന് പിന്നിൽ. നിയമസഭയില്‍ നടന്നത് ഒറ്റപ്പെട്ട അധിക്ഷേപമല്ല. സിപിഎം ആലോചിച്ചുറപ്പിച്ചാണ് തന്നെ ആക്ഷേപിക്കുന്നതെന്നും രമ ആരോപണം ഉയർത്തുന്നു.