കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലാ കള്കടർ ആണ് അവധി പ്രഖ്യാപിച്ചത്. വെള്ളപൊക്ക ഭീതി നിലനിൽക്കുന്നതിനാൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഗീത വ്യക്തമാക്കി. ശക്തമായ മഴയിൽ വെള്ളം കയറിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി.