കാസര്‍ഗോഡ്: കാസർഗോട്ടെ ഷാനു വധക്കേസിൽ രണ്ടാം പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കുമ്പള സ്വദേശി അബ്ദുൾ റഷീദ് മൂന്ന് വർഷമായി ഒളിവിലാണ്. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
2019ലാണ് കാസർഗോഡ് സ്വദേശിയായ ഷാനുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പ്രതികളിലൊരാളായ റഷീദിനെതിരെ കുമ്പള, കാസർഗോഡ് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.