കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകൾക്കും അങ്കണവാടികൾക്കും ഉൾപ്പടെ അവധി ബാധകമായിരിക്കും.
അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. 9 ജില്ലകളിൽ യല്ലോ അലേർട്ടാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള – കർണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.