കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പങ്കാളിയായി ആസ്റ്റർ മെഡ്സിറ്റി.സങ്കീർണ്ണ ചികിത്സാരീതികളായ കരൾ മാറ്റിവെയ്ക്കൽ, മജ്ജ മാറ്റിവെയ്ക്കൽ, ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഓർത്തോ പീഡിക് സർജറി, ജനറൽ സർജറി, റേഡിയേഷൻ ഓങ്കോളജി എന്നിവയാണ് മെഡിസെപ് സ്കീമിന് കീഴിൽ പണരഹിത സേവനങ്ങളായി ലഭ്യമാവുക.
സംസ്ഥാന സർക്കാരുമായി കൈകോർത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതൽകൂട്ടാകുന്ന ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷൻ സേവനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി 8129648222, 0484 6699 999 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.