പ്രമേഹത്തിന് ഔഷധമായ കോവലിൻ്റെ ഇലയും നിരവധി ഔഷധ ഗുണമുള്ളതാണ് . കോവൽ ഇല അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിലുണ്ടാകുന്ന ചിലതരം അലർജി, ചൊറിച്ചിൽ എന്നിവയ്ക്ക് കോവൽ ഇല അരച്ച് പുരട്ടാം. മുലയൂട്ടുന്ന അമ്മമാർ കോവൽ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർദ്ധിപ്പിക്കും. കോവലിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുരുമുളക് ചേർത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട് കോവൽ ഇലയ്ക്ക്. ഇല ഉണക്കിപൊടിച്ച് സൂക്ഷിച്ച് പത്ത് ഗ്രാം വീതം അരഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ ചേർത്ത് നിത്യവും കഴിക്കുന്നതും പ്രമേഹത്തിന് ഔഷധമാണ്. വയറിളക്കം ശമിക്കാൻ കോവൽ ഇല ചതച്ച് നീര് കഴിക്കാം. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ കോവൽ ഇല തോരനാക്കി കഴിക്കാം.