മഹാരാഷ്ട്രയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.മഹാരാഷ്ട്ര മന്ത്രിസഭായോഗമാണ് ഇത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ വില കുറച്ചത് . പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്തുമെന്ന് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നേരത്തെ തന്നെ സൂചിപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
കഴിഞ്ഞ 11 ദിവസമായി മുംബൈയില്‍ പെട്രോള്‍ വില 111.35 രൂപയില്‍ തുടരുകയായിരുന്നു. വില കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് 106.35 രൂപയാകും. 97.28 രൂപയായിരുന്ന ഡീസല്‍ വില ഇനി 94.28 രൂപയാകും.
ഒന്നരമാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 8 രൂപയും 6 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും തീരുമാനിച്ചു.