പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ തള്ളി ഹൈക്കോടതി . ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന് മോൻസൻ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെയുള്ള പീഡനക്കേസുകൾ കൂടി പുറത്തുവരുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിൽ ആരോപിക്കുന്നത് . ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു പീഡന കേസുകൾ.