മമ്മൂട്ടിയെ നായകനായ ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും മമ്മൂട്ടി തന്നെയാണ് നായകന്. ആഷിഖ് അബു ആണ് സംവിധായകൻ.
ആഷിഖ് അബു തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയതെന്നും ഗ്യാങ്സ്റ്റര്‍ 2 എന്തായാലും സംഭവിക്കുമെന്നും ആഷിഖ് അബു പറഞ്ഞു.
ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്ക്കരനാണ് തിരക്കഥ ഒരുക്കുന്നത്.നൈല ഉഷ, ശേഖര്‍ മേനോന്, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയാണ് ഗ്യാങ്സ്റ്ററില് അണിനിരന്നത്.
ആഷിക് അബുവിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍. വമ്പന്‍ പ്രതീക്ഷയുമായെത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വിജയം നേടാനായില്ല.