ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയായതിന് പിന്നാലെ ഉംറ തീര്‍ഥാടനത്തിനുള്ള ബുക്കിങ് തുടങ്ങുന്നു. ജൂലൈ 19 മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 19 വരെ രാജ്യത്ത് തുടരുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഉംറ നിര്‍വഹിക്കാന്‍ അവസരം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ സുഗമമാക്കുന്നതിനും അവരുടെ സുരക്ഷ നിലനിര്‍ത്തുന്നതിനൊപ്പം തിരക്ക് കുറയ്ക്കുന്നതിനുമായാണ് ഈ തീരുമാനം. ചൊവ്വാഴ്ച മിനായിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ഹാജിമാര്‍ കഅബയില്‍ ത്വവാഫ് നിര്‍വഹിച്ചതോടെയാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകള്‍ സമാപിച്ചത്.