രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി. ഈ മാസം 15 മുതല്‍ ആണ് സൗജന്യമായി വാക്സീന് വിതരണം ചെയ്യുക. 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും 75 ദിവസത്തേക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.
നിലവില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്സീന് എടുത്തിട്ടുണ്ട്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതില്‍ പൊതുവെ വീഴ്ചയുണ്ടെന്നാണ് കണക്കുകള്‍ . ഈ സാഹചര്യത്തില്‍ ജനങ്ങളെ വാക്സീനെടുക്കാന്‍ പ്രേരിപ്പിക്കാനും അവബോധം നല്‍കാനുമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
നേരത്തെ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാനായിരുന്നു അനുമതി. എന്നാല്‍ ഈ ഇടവേള ആറ് മാസമാക്കി കുറച്ചു.