സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും.സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണം. നിയമസഭയിൽ എക്സൈസ് മന്ത്രി എംവി ഗോവിന്ദനാണ് മദ്യവില കൂട്ടുന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.