നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ ദൈവത്തിന്റെ അവകാശികള്‍ എന്ന പുസ്തകം മമ്മൂട്ടിയും മോഹന്‍ലാലും പ്രകാശനം ചെയ്തു . താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.
പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ .പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന് നായരാണ്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹിക ജീവിയെന്നുമുള്ള നിലയില്‍ തന്റെ കാഴ്ചപ്പാട് പങ്കുവക്കുകയാണ് പുസ്തകത്തിലൂടെ പ്രേം കുമാര്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F613705180122751&show_text=true&width=500