പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിൽ തന്നെയാണ്.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന് വധത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.