പാലക്കാട്: പുതുനഗരത്ത് സ്കൂൾ മാനേജർക്ക് മർദ്ദനം ഏറ്റതായി പരാതി. പുതുനഗരം മുസ്ലീം ഹൈസ്ക്കൂൾ മാനേജറും, മുസ്ലിം ലീഗ് നെന്മറ നിയോജക മണ്ഡലം പ്രസിഡന്റുമായ എ.വി. ജലീലിനാണ് മർദ്ദനമേറ്റത്. വീടിനകത്ത് കയറി ഒരു സംഘം ആളുകൾ മർദ്ദിച്ചെന്നാണ് ജലീലിൻ്റെ പരാതി.
ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമികൾ വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തതായും പരാതി ഉണ്ട്.