അടുത്ത വർഷം നടക്കേണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് പിന്മാറി ദക്ഷിണാഫ്രിക്ക .ഏകദിന പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയത് കനത്ത നിരാശ നല്‍കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി വ്യക്തമാക്കി. 2023 ജനുവരി 12 മുതല്‍ 17 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മൂന്ന് ടെസ്റ്റുകളും ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനത്തിലുണ്ട്.ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരക്രമങ്ങളില് മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനായില്ല.
2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടുന്നതിനെ ടീമിന്റെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യയില്‍ വച്ചാണ് 2023 ഏകദിന ലോകകപ്പ് നടക്കുക. ദക്ഷിണാഫ്രിക്ക പിന്മാറിയതോടെ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, പാകിസ്ഥാന് ടീമുകള്‍ക്കെതിരായ ഹോം മത്സരങ്ങളുടെ വേദികളില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റം വരുത്തി.