ഡൽഹി: ശ്രീനഗറിൽ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു. എ.എസ്.ഐ മുസ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ലാൽ ബസാർ ഏരിയയിൽ പൊലീസിന് നേരെ ഭീകരർ വെടിയുതിർത്തുകയായിരുന്നു.
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പോലീസ് ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ ഭീകരര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.