കേരള സന്ദർശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് വിദേശ്യകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മറുപടി. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനാണ് കേരളത്തിൽ എത്തിയത്. തൻ്റെ സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്തലും സന്ദർശനത്തിന്റെ ഭാഗമാണ്. തൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തിൽ അന്വേഷണം ഊർജ്ജിതമാണ് സത്യം പുറത്തുവരും. അന്വേഷണത്തിൽ വിശ്വാസമുണ്ട്. രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണുന്നവർ തന്റെ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. കേന്ദ്ര പദ്ധതികൾ വിലയിരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കും. എന്നാൽ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.