നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് കടുവയുടെ സംവിധായകനായി തിരിച്ചെത്തിയ ഷാജി കൈലാസ് പുതിയ വാഹനം സ്വന്തമാക്കി.സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ എക്സ്സി 60യാണ് ഷാജി കൈലാസ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന് പേരുള്ള വാഹനമാണ് വോള്‍വോ എക്സ്സി 60. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന സ്ഥാനവും ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്കാരവും വോള്‍വോ XC60 നേരത്തെ സ്വന്തമാക്കിയിരുന്നു. ഹൈടെക് സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, കൂടുതൽ സുരക്ഷ എന്നിവ ഒത്തിണക്കിയ വോൾവോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്സി 60.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാറാണിത്. 2017 ഡിസംബറിലാണ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.