സലാല: ഒമാനില്‍ ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ സലാലയിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും വന്‍ തിരക്ക്. സലാലയിലെ പ്രകൃതി ഭംഗി തന്നെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. പച്ചപുതച്ച കുന്നിന്‍ചെരിവുകളും തെങ്ങിന്‍ തോപ്പുകളും വെള്ളച്ചാലുകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി സ്വദേശികളും വിദേശികളുമാണ് സലാലയിലേക്ക് എത്തുന്നത്. സലാലയിലെ ഉറവകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഒമാനില്‍ ബലിപെരുന്നാള്‍ അവധി കുറവായതിനാല്‍ ഒമാന് പുറത്തേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവരുടെ എണ്ണം കുറവായിരിക്കും