ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായ് 21 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ നോട്ടീസ്. ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് അനുബന്ധവിശ്രമത്തിലായിരുന്ന സോണിയ സമയം നീട്ടി ചോദിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്.
കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനാണ് സോണിയയോട് ഹാജരാകാന്‍ നിര്‍ദേശം നൽകിയിരിക്കുന്നത്.