ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ട പ്ലാങ്ങോട് -ഭാഗത്ത് തോട്ടം തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ അടിയേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ഷിജുവാണ് മരിച്ചത്.
സംഭവത്തിൽ മുടപ്പല്ലൂർ സ്വദേശി അംബിളി ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജെസിബി ഡ്രൈവറാണ് മരിച്ച ഷിജു.