ഹരിത ഇന്ധനങ്ങൾ വരും കാലങ്ങളിൽ പെട്രോളിന്റെ ആവശ്യകത ഇല്ലാതാക്കുമെന്ന് നിതിൻ ഗഡ്കരി.അതുകൊണ്ടു തന്നെ രാജ്യത്തെ റോഡുകളിൽ നിന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്നും ഇലക്ട്രിക് സിഎൻജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിലെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കും. കാറുകളും സ്കൂട്ടറുകളും ഗ്രീൻ ഹൈഡ്രജൻ, എഥനോൾ ഫ്ളെക്സ് ഇന്ധനം, സിഎൻജി, എൽഎൻജി എന്നിവയിലായിരിക്കും പ്രവർത്തിക്കുക. നേരത്തെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനത്തിന് തുല്യമാകുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.