താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളുടെ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിലൊരാളാണ് മീനാക്ഷി ദിലീപ്. സിനിമാ താരമല്ലെങ്കിലും താരപുത്രിയുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അച്ഛനൊപ്പമുള്ള താരപുത്രിയുടെ പുതിയ ചിത്രവും അത്തരത്തിൽ വൈറലാകുകയാണ്. തൃശൂരിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയാണിതെന്നാണ് സൂചന. അനാർക്കലി വസ്ത്രത്തിൽ അതീവ സുന്ദരിയായ മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. വെള്ള മുണ്ടും ഷർട്ടുമാണ് ദിലീപിന്റെ വേഷം. കാവ്യയേയും മാമാട്ടിയേയും കാണുന്നില്ലല്ലോ, ഇവർ എവിടെപ്പോയെന്നാണ് ചിത്രം വൈറലായതിന് പിന്നാലെ ആരാധകരുടെ ചോദ്യം. അതേസമയം, മീനാക്ഷി സിനിമയിലേക്ക് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോക്ടറാകാനായിരുന്നു താരപുത്രിക്ക് ഇഷ്ടം.