സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ വന്‍ അഴിച്ചുപണിയാണ് പൊലീസ് സേനയില്‍ നടന്നത്. സംസ്ഥാനത്തെ വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം നിയമിതനായി.
ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം അഴിച്ചുപണി നടന്നു. കെ. പത്മകുമാറാണ് പുതിയ പൊലീസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിച്ചു. എംആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.
അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.