കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡാം തുറക്കുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.