ഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ആംനസ്റ്റി ഇന്ത്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബംഗളുരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആന്റ് സെഷൻസ് ജഡ്ജ് മുമ്പാകെയാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റിനും ഇ.ഡി സമൻസ് അയച്ചു.
വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതിന് സംഘടനക്കും മുൻ സി.ഇ.ഒ ക്കും 61.72 കോടി പിഴ ചുമത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി എടുത്തിരിക്കുന്നത്. 2011-12 വർഷങ്ങളിൽ ആംനസ്റ്റി ഇന്ത്യയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇത് പിൻവലിച്ചു. ഈ വിലക്ക് മറികടക്കാൻ പുതിയ രണ്ട് സ്ഥാപനങ്ങൾ രൂപീകരിച്ച് വിദേശ നാണ്യം സ്വീകരിക്കുകയായിരുന്നു.