കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്. പാമ്പാടി മീനടത്തുള്ള വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ബാത്റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇട്ടത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.