ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രമെഴുതി കസാഖ്സ്താന്റെ എലെന റൈബാക്കിന. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താന് താരമെന്ന നേട്ടവും സ്വന്തമാക്കി. സ്കോര്‍: 3-6, 6-2, 6-2.
ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ഓന്‍സ് ജാബിയൂര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 ന് ജാബിയൂര്‍ സ്വന്തമാക്കി. എന്നാല്‍ റൈബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6-2 ന് സ്വന്തമാക്കി റൈബാക്കിന തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6-2 ന് വിജയിച്ച് റൈബാക്കിന ചരിത്രം കുറിച്ചു.
കന്നിക്കിരീടം എന്ന ലക്ഷ്യത്തിനായാണ് കന്നി ഗ്രാൻസ് ലാം ഫൈനലിൽ എലെന റെബാകിനയും ഒണ്‍സ് ജബേറും ഏറ്റുമുട്ടിയത്. 2011നുശേഷം വിംബിൾഡണ്‍ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡും റെബാകിനയെ തേടിയെത്തി.
ടുണീഷ്യക്കാരിയായ ഒണ്‍സ് ജബേറും റിക്കാർഡ് കുറിച്ചാണ് വിംബിൾഡണ്‍ രണ്ടാം സ്ഥാനത്തോടെ മടങ്ങുന്നത്. 1960നുശേഷം ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ താരം, ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ അറബ് താരം എന്നീ റിക്കാർഡുകൾ ജബേർ കുറിച്ചു.