ഹൈദരാബാദ്: തെലങ്കാനയിൽ ഒരാഴ്ചയ്ക്കുള്ളിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. തെലങ്കാനയിലെ ഗദ്വാൾ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്.
മലിനജലം കുടിച്ച 24 പേരെ ഗഡ്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രാദേശിക എഞ്ചിനീയർമാരും ഡോക്ടർമാരും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ വെള്ളത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സീസണൽ സങ്കീർണതകളും വ്യക്തിശുചിത്വവും മൂലമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.