യുകെയിലെ ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്. മുംബൈ ആസ്ഥാനമായുള്ള മോണിക്ക അൽകോബേവ് ലിമിറ്റഡ് വഴിയാണ് ഇന്ത്യൻ വിപണിയിലേക്ക് റം എത്തിച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമ്പോസിയം സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലാണ് ‘ബുഷ് റം’.
റം ഉൽപാദനത്തിൽ ഉപയോഗിക്കുന്നത് 95 ശതമാനം റീസൈക്കിൾ ചെയ്തെടുത്ത കരിമ്പിൽ നിന്നാണ് റം ഉത്പാദനത്തിനായുള്ള 95 ശതമാനം അസംസൃത വസ്തുക്കൾ ശേഖരിക്കുന്നത് എന്നും ലേബലുകൾ നിർമ്മിച്ചിരിക്കുന്നത് ലിനൻ ഉപയോഗിച്ചുമാണ്. റീസൈക്കിൾ ചെയ്ത കോർക്കും ആണ് ബോട്ടലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ റം മാർക്കറ്റ് വളർച്ച നേടിയിട്ടുണ്ട്. 2018 ലെ വിൽപ്പന മൂല്യം 194,086.89 ദശലക്ഷം രൂപയായിരുന്നു.
ജെയിംസ് ഹെയ്മാൻ, ജസ്റ്റിൻ ഷോർ, ജെയിംസ് മക്ഡൊണാൾഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സിമ്പോസിയം സ്പിരിറ്റ്സ്. ഗ്രീൻ എനർജി ഉപയോഗിച്ച് നിർമ്മിച്ച അന്താരാഷ്ട്ര റം ഇന്ത്യയിൽ ആദ്യമാണെന്ന് മോണിക്ക അൽകോബേവിന്റെ മാനേജിംഗ് ഡയറക്ടർ കുനാൽ പട്ടേൽ പറഞ്ഞു. ജോസ് ക്യൂർവോ, ടെമ്പിൾടൺ റൈ വിസ്കി, റുട്ടിനി വൈൻസ് തുടങ്ങിയ ബ്രാൻഡുകളെയും കമ്പനി ഇന്ത്യൻ വിപണിയിലെത്തിച്ചിട്ടുണ്ട്.