ടെലികോം വ്യവസായത്തിലേക്ക് അദാനി ഗ്രൂപ്പ്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന 5G സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ തയ്യാറായി അദാനി ഗ്രൂപ്പ്. ഇത് 5G സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിനമായ ജൂലൈ 8-നാണ് അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്.
അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള നിയമങ്ങളിൽ രാജ്യത്തിന്റെ ഏത് ഭാഗത്തും മൊബൈൽ ആക്സസ് സേവനങ്ങളോ, ഡാറ്റ സേവനങ്ങളോ നൽകുന്നതിന് ഏകീകൃത ലൈസൻസ് ലഭിക്കുമെന്ന് ഉറപ്പ് നൽകുന്നിടത്തോളം, ഒരു പുതിയ സ്ഥാപനത്തിന് സ്പെക്ട്രത്തിന് അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത ലൈസൻസ് ഒരു ഇന്ത്യൻ കമ്പനിക്ക് മാത്രമേ നൽകാനാകൂ. ഏതെങ്കിലും വിദേശ അപേക്ഷകൻ ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ, ഒരു ഇന്ത്യൻ കമ്പനി രൂപീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യണം.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയും ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.