ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാള്‍. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷം നിലവിലുണ്ടായിരുന്ന കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ വീണ്ടും ബലി പെരുന്നാള്‍ എത്തുന്നത്.
യുഎഇയില്‍ ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആഘോഷങ്ങളില്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം അകലം പാലിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്. പെരുന്നാള്‍ നമസ്കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുകയാണ്. ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിന് ശേഷം രാത്രി മുസ്ദലിഫയില്‍ രാത്രി താമസിച്ചു. ഇന്ന് രാവിലെ ജംറയിൽ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന കർമം പുരോഗമിക്കുകയാണ്.