കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി .ണ് ഹർജികൾ തള്ളിയത്.കമ്പനി രൂപീകരണം സ൪ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് വ്യക്തമാക്കി.പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത ഗതാഗത മന്ത്രി ആന്റണി രാജു സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നു പറഞ്ഞു.
സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.