ഇറ്റലിയിലെ കടല്‍ത്തീര ടൂറിസ്റ്റ് നഗരമായ സോറന്റോയില്‍ ഇനിമുതൽ നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പാടില്ല.ബിക്കിനി, നീന്തൽ വസ്ത്രം, മറ്റ് അല്പവസ്ത്രങ്ങള് എന്നിവ ധരിക്കുന്നതിന് 425 പൗണ്ട് പിഴയാണ് ചുമത്തും. മറ്റുള്ളവരുടെ നഗ്നമായ ചര്‍മ്മം നാട്ടുകാരെ അസ്വസ്ഥരാക്കുന്നുവെന്നും നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ നഗരങ്ങളിലൂടെ നടക്കുമ്പോള്‍ അത് നഗരത്തിന്റെ ജീവിത നിലവാരം നശിപ്പിക്കുമെന്നും സോറന്റോ മേയര്‍ മാസിമോ കൊപ്പേള പറയുന്നത്.
സഞ്ചാരികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി പൊലീസ് ഉദ്യോഗസ്ഥരെയും നഗരത്തില്‍ നിയോഗിച്ചു. ആളുകൾ ഷർട്ടില്ലാതെയോ നീന്തൽ വസ്ത്രം ധരിച്ചോ നടക്കുന്നത് കണ്ടാല്‍ 425 പൗണ്ട് പിഴ ചുമത്തുമെന്നും പുതിയ ഉത്തരവ്. മറ്റ് തീരദേശ ഹോട്ട്സ്പോട്ടുകളിലും സമാനമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.