തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് മരിച്ചത് . ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്,
യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ചാം പ്രതിയായി ആണ് പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.കളിച്ചപ്പോൾ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോർട്ടിൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം പൊലീസ് മർദനമാണ് മരണ കാരണമെന്ന പരാതി ഉയരുന്നുണ്ട്. പോസ്റ്റുമോർട്ടം അടക്കം നടപടികൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരു.