ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത് .പാർലമെൻറിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഞ്ചിൽ വെടിയേറ്റതോടെ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.ആബെയുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.. ജപ്പാനിൽ ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് ആബേ.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.