ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്തോനേഷ്യയിലെ ബാലിയിൽ ജിഇരുപത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സേന പിൻമാറ്റം ചർച്ച ചെയ്യാൻ കമാൻഡർതല യോഗം എത്രയും വേഗം വിളിക്കാൻ ഇരു വിദേശകാര്യമന്ത്രിമാരും ധാരണയിലെത്തി. നയതന്ത്രതല ചർച്ചകൾ തുടരാനും തീരുമാനിച്ചു.
കൊവിഡ് കാരണം ചൈനയിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.