തിരുവനന്തപുരം: മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എൽജെഡി അധ്യക്ഷനുമായ എം.വി. ശ്രേയാംസ്കുമാറിനെതിരേ മുൻ മന്ത്രി കെ.ടി. ജലീൽ. സജി ചെറിയാന്റെ രാജി വാർത്തയ്ക്കൊപ്പം മാതൃഭൂമി പത്രം നല്കിയ കാര്‍ട്ടൂണിനെ വിമർശിച്ചാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം നടത്തിയത്.
താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നുവെന്നാണ് ജലീലിന്റെ വിമർശനം.
“മിസ്റ്റർ ശ്രേയംസ്കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളർത്തി ശൂലം കുത്തിയിറക്കിയത് അർത്ഥമാക്കുന്നതെന്താണ്?’- ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.