കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിൻ്റെ ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടാൻ ആരംഭിച്ചത്. നിലവിൽ കക്കയം ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡാം തുറന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.